നാളെ പാർട്ടി പരിപാടിയിൽ പങ്കെടുക്കില്ല; ഹെലിപാഡിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കും; കെ മുരളീധരൻ
കെപിസിസി നേതൃത്വത്തോട് ഇടഞ്ഞ് കെ മുരളീധരൻ എം പി.നാളത്തെ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെ മുരളീധരൻ എം പി ട്വന്റിഫോറിനോട് പറഞ്ഞു. ഹെലിപ്പാഡിൽ എത്തി രാഹുലിനെ സ്വീകരിക്കും. അത് ചെയ്യുന്നത് രാഹുലിനോടുള്ള ബഹുമാനം ഉള്ളത്കൊണ്ട് മാത്രം. പൊതുസമ്മേളനത്തിൽ പങ്കെടുക്കില്ല. പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങൾ പലതും പത്രം വായിച്ചാണ് താൻ അറിയുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
പുനസംഘടന ചർച്ചയെക്കുറിച്ച് ഒന്നും അന്വേഷിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരൻ എന്തെങ്കിലും പറഞ്ഞാൽ മാത്രമേ പ്രശ്നങ്ങളുള്ളൂ. മറ്റുള്ളവർക്ക് എന്തും പറയാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായുള്ള വയനാട് സന്ദര്‍ശത്തിനായി രാഹുല്‍ഗാന്ധി നാളെ എത്തും. രാഹുല്‍ഗാന്ധിക്ക് ഗംഭീര സ്വീകരണം ഒരുക്കാനാണ് കെപിസിസി തീരുമാനം. വയനാട്, കോഴിക്കോട് മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ അണിനിരത്തി വന്റാലിയാണ് സംഘടിപ്പിക്കാനൊരുങ്ങുന്നത്. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ഗാന്ധിക്കൊപ്പം നാളെ വയനാട് എത്തുന്നുണ്ട്.
നാളെ ഉച്ചക്ക് രണ്ട് മണിയോടെ ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ കണ്ണൂരിലെത്തുന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിക്കും. 3 മണിയോടെ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ഗാന്ധി തുടര്‍ന്ന് റാലിയില്‍ പങ്കെടുക്കും. 3.30നാണ് കല്‍പ്പറ്റ കൈനാട്ടിയില്‍ പൊതുസമ്മേളനം ആരംഭിക്കുക. പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.