പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് കെ.മുരളീധരൻ
പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് കെ.മുരളീധരൻഎം.പി. നിലവിൽ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് പാർട്ടിക്കുള്ളിൽ വേണ്ടതെന്ന് മുരളീധരൻ വ്യക്തമാക്കി.യു.ഡി.എഫിനെ നയിക്കുന്നത് കോൺഗ്രസാണെന്നും ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.മുരളീധരനെ കൊണ്ടു വരൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്ന് ആവശ്യപ്പട്ടുള്ള പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.