Thursday, April 10, 2025
KeralaWayanad

രാഹുൽ ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം. എം ഹസൻ, പി. കെ കുഞ്ഞാലിക്കുട്ടി എം. പി തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും.

ഒക്ടോബര്‍ 19, 20, 21 തീയതികളിലാണ് വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ വിവിധ പരിപാടികള്‍. മലപ്പുറം കലക്ട്രേറ്റില്‍ ചേരുന്ന കോവിഡ് അവലോകന യോഗമാണ് ആദ്യ പരിപാടി. തുടര്‍ന്ന് മലപ്പുറം ഗസ്റ്റ് ഹൌസില്‍, കവളപ്പാറ ദുരന്തത്തില്‍ വീടും പ്രിയപ്പെട്ടവരെയും നഷ്ടമായ സഹോദരിമാരായ കാവ്യയ്ക്കും കാര്‍ത്തികയ്ക്കും കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്‍റെ താക്കോല്‍ രാഹുല്‍ കൈമാറും.

ശേഷം ഉച്ചക്ക് രണ്ട് മണിയോടെ വയനാട്ടിലേക്ക് തിരിക്കും. കല്‍പ്പറ്റ ഗസ്റ്റ്ഹൌസിലാണ് രാഹുലിന് താമസ സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രാഹുല്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ഈ വര്‍ഷം ജനുവരിയിലാണ് രാഹുല്‍ മുമ്പ് വയനാട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *