Saturday, April 12, 2025
Kerala

റോഡുകളിലെ കേബിൾ കെണി അപകടം വർധിക്കുന്നു; യോഗം വിളിച്ച് മന്ത്രി ആന്റണി രാജു

റോഡുകളിലെ കേബിൾ കെണി അപകടം വർധിക്കുന്ന പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ച് മന്ത്രി ആന്റണി രാജു. എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആണ് യോഗം ചേരുന്നത്.

പൊതുമരാമത്ത്, ഗതാഗതം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, വിവിധ ടെലഫോൺ കമ്പനികൾ, വിവിധ ടെലിവിഷൻ കേബിൾ കമ്പനികൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനം നിർവഹിക്കുന്ന റോഡ് സുരക്ഷാ അതോറിറ്റിയുടെ ചെയർമാൻ കൂടിയാണ് ഗതാഗത മന്ത്രി.

പൊതുനിരത്തിലെ അപകടകരമായ വസ്തുക്കള്‍ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം 2007-ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം റോഡ് സുരക്ഷാ അതോറിറ്റിക്കുണ്ടെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *