Thursday, January 23, 2025
Kerala

ബസ് ചാർജ് വർധന വിശദമായ പഠനത്തിന് ശേഷമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ ബസ് ചാർജ് വർധന വിശദമായ പഠനത്തിനും ചർച്ചയ്ക്കും ശേഷമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ബസുടമകളുടെ സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം ഇല്ലെന്നാണ് സംഘടനകൾ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച സമരം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരാണെന്ന് ബസ് ഉടമകളുടെ സംഘടനകൾ അറിയിച്ചിരുന്നുവെന്നും ആൻറണി രാജു കൂട്ടിച്ചേർത്തു.

അതേസമയം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം ഉടൻ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ധനകാര്യ വകുപ്പ് പാസാക്കിയ തുകയിൽ 30 കോടി രൂപയുടെ കുറവുണ്ടായിരുന്നു. വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാൽ ഉടൻ ശമ്പളവിതരണം തുടങ്ങുമെന്നും ഗതാഗത മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *