Monday, January 6, 2025
Kerala

സമ്മർദത്തിലാക്കി ചാർജ് വർധന വരുത്തിയെന്ന് തോന്നലുണ്ടാക്കാനാണ് ബസ് സമരമെന്ന് മന്ത്രി ആന്റണി രാജു

 

ബസ് ഉടമകളുടെ സമ്മർദ്ദത്തിലൂടെ ചാർജ് വർധിപ്പിച്ചെന്ന് വരുത്തി തീർക്കാനാണ് ബസ് സമരമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അധികം താമസിയാതെ ചാർജ് വർധന നടപ്പിലാക്കുമെന്ന് അവർക്ക് തന്നെ അറിയാം. പരീക്ഷകൾ അടക്കം നടക്കുന്ന ഘട്ടത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇത്തരം ഒരു സമരത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു.

ബസ് മിനിമം നിരക്ക് വർധിപ്പിക്കുന്നതടക്കം ഈ മാസം 30 ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യും. യാത്രാക്ലേശം ഒഴിവാക്കാനായി കെഎസ്ആർടിസി പരമാവധി സർവീസ് നടത്തും. ബസ് ഉടമകൾക്ക് നികുതി ഇളവുകൾ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *