Tuesday, April 15, 2025
Kerala

പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച; ഒരാൾ കൂടി പിടിയിൽ

 

പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് എറണാകുളം സ്വദേശിയെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. വിദേശത്തേക്ക് കടന്ന ഒരാളെ തിരികെ എത്തിക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. കേസിൽ ഇനി രണ്ട് പേർ കൂടിയാണ് പിടിയിലാകാനുള്ളത്

ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തുന്ന സംഘത്തെ ഇന്നലെയാണ് കോട്ടയത്ത് പിടികൂടിയത്. ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകൾ വഴിയാണ് സംഘം പ്രവർത്തിച്ചിരുന്നത്. ആയിരത്തിലധികം പേർ ഈ ഗ്രൂപ്പുകളിലുണ്ട്

ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനത്തിൽപ്പെട്ട് പോയി മാനസികമായി തകർന്ന വീട്ടമ്മയാണ് പരാതിക്കാരി. ഇടപാടുകളുടെ ഭാഗമായി പണവും കൈമാറിയിട്ടുണ്ട്. ബലാത്സംഗം, പ്രേരണാക്കുറ്റം, പ്രകൃതിവിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *