മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വധം: ഒരാൾ കൂടി പിടിയിൽ
പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. സിപിഎം പ്രവർത്തകൻ പ്രശോഭാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്
ഇന്ന് രാവിലെ കേസിലെ പത്താംപ്രതി ജാബിറിന്റെ വീട് തീയിട്ട് നശിപ്പിച്ചിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കുകളും അഗ്നിക്കിരയാക്കി. മുസ്ലിം ലീഗുകാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അഭ്യൂഹം