പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ
പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയം കറുകച്ചാലിൽ പിടിയിൽ. ആറ് പേരാണ് പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് നിലവിൽ പിടിയിലായത്.
ഫേസ്ബുക്ക് മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം പ്രവർത്തിച്ചിരുന്നത്. പങ്കാളികളെ പരസ്പരം കൈമാറുന്നതടക്കമുള്ള കാര്യങ്ങളാണ് ഈ ഗ്രൂപ്പുകളിൽ ചർച്ച ചെയ്തിരുന്നത്. ആയിരത്തഞ്ഞൂറോളം പേരാണ് ഗ്രൂപ്പിലുള്ളത്.