മൻസൂറിന്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പുല്ലൂക്കര സ്വദേശി ബിജേഷാണ് അറസ്റ്റിലായത്. ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുള്ളതായി പോലീസ് പറയുന്നു. പ്രതികൾക്ക് സഹായം ചെയ്തു കൊടുത്തതും ബിജേഷാണ്
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകത്തിന് തൊട്ടുമുമ്പ് നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് പലതവണ വിളിച്ചതായി പോലീസ് പറയുന്നു. ഇതിന്റെ മൊബൈൽ സ്‌ക്രീൻ ഷോട്ടും പുറത്തുവന്നിരുന്നു. ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.