സഞ്ജിത്ത് വധക്കേസ്: ലൂക്ക് ഔട്ട് നോട്ടീസിൽ പേരുണ്ടായിരുന്ന ഒരാൾ പിടിയിൽ
പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ലുക്ക് ഔട്ട് നോട്ടീസിലെ നാല് പേരിൽ ഒരാളായ ഷംസീറാണ് പിടിയിലായത്. പാലക്കാട് അമ്പലപ്പാറ സ്വദേശിയാണ് ഇയാൾ
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കുറ്റമാണ് ഷംസീറിനെതിരെയുള്ളത്. എസ് ഡി പി ഐ പ്രവർത്തകനാണ് ഇയാൾ.