പൊന്നൻ ഷമീർ കണ്ണൂരിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് പൂട്ട് തകർത്ത് രക്ഷപ്പെട്ടു
മാവേലി എക്‌സ്പ്രസിൽ റെയിൽവേ പോലീസിന്റെ ചവിട്ടേറ്റ കെ ഷമീർ എന്ന പൊന്നൻ ഷമീർ കണ്ണൂർ ചൊവ്വയിലെ പ്രത്യാശാഭവൻ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി മുറിയുടെ പൂട്ട് പൊളിച്ച് മറ്റ് രണ്ട് പേർക്കൊപ്പമാണ് ഇയാൾ രക്ഷപ്പെട്ടത്
അമിത മദ്യപാനവും മാനസിക പ്രശ്‌നങ്ങളുമുള്ളതിനാൽ ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അധികൃതർ. ബുധനാഴ്ച വൈകുന്നേരമാണ് ഷമീരിനെ പ്രത്യാശാഭവനിലെത്തിച്ചത്.
ആംബുലൻസ് തകർത്ത സംഭഴത്തിൽ പിടിയിലായി ചികിത്സയിലുണ്ടായിരുന്നയാളും റെയിൽവേ സ്റ്റേഷനിൽ പ്രശ്‌നമുണ്ടാക്കിയ കേസിൽ ചികിത്സയിലുണ്ടായിരുന്ന ആളുമാണ് ഷമീറിനൊപ്പം രക്ഷപ്പെട്ടത്.