പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ല; സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ഈ വെട്ടിമാറ്റലുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ഈ വെട്ടിമാറ്റലുണ്ടാകില്ല. പാഠപുസ്തകത്തിലൂടെ ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി വി.ശിവൻകുട്ടി ആരോപിച്ചു.
ആറാം ക്ലാസ് മുതൽ 12ാം ക്ലാസുവരെയുള്ള പാഠപുസ്തകത്തിൽ റാഷണലൈസേഷൻ എന്ന പേരിൽ എൻ.സി.ഇ.ആർ.ടി മാറ്റങ്ങൾ വരുത്തുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിൽ 11, 12 ക്ലാസുകളിൽ എൻസിഇആർടി പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷവും ചരിത്രത്തെ വളച്ചൊടിക്കുന്ന കാര്യങ്ങൾ സംസ്ഥാനം അംഗീകരിച്ചിരുന്നില്ല. എൻ.സി.ഇ.ആർ.ടി പുന:സംഘടിപ്പിക്കണം. എൻ.സി.ഇ.ആർ.ടിയുടെ വെട്ടി മാറ്റൽ കേരളത്തിലെ പാഠപുസ്തകങ്ങളുണ്ടാകില്ലെന്നും മന്ത്രി വി.ശിവൻകുട്ടി.
ആർ.എസ്.എസ് അജണ്ട പാഠപുസ്തകത്തിലൂടെ അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. എസ്.സി.ഇ.ആർ.ടി ഇക്കാര്യത്തിൽ എൻ.സി.ഇ.ആർ.ടിയുമായി ആശയവിനിമയം നടത്തും. ഇതിനുശേഷമാകും സർക്കാർ തലത്തിൽ തുടർ നടപടി സ്വീകരിക്കുക.