മന്ത്രി വി ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും
ഡൽഹിയിൽ തുടരുന്ന മന്ത്രി വി ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കൂടുതൽ കേന്ദ്ര സഹായം തേടും. കേന്ദ്ര സ്കോളർഷിപ്പ് പദ്ധതികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ഹയർ സെക്കൻഡറി തലത്തിലെ വിവിധ പദ്ധതികൾക്ക് കൂടുതൽ സഹായം ആവശ്യമാണെന്നും കൂടിക്കാഴ്ചയിൽ ഉന്നയിക്കും. സമഗ്ര ശിക്ഷാ കേരളത്തിനുള്ള സഹായം വർദ്ധിപ്പിക്കണമെന്നത ടക്കമുള്ള ആവശ്യങ്ങൾ അടങ്ങിയ നിവേദനവും സമർപ്പിക്കും. മന്ത്രി ജി ആർ അനൽ, ആന്റണി രാജു എന്നിവരും ഡൽഹിയിൽ തുടരുന്നുണ്ട്. ഇരുവരും കേരളത്തിലെ വിവിധ വികസന പ്രശ്നങ്ങൾ ഉന്നയിച്ച് കേന്ദ്ര മന്ത്രിമാരെ കണ്ടേക്കും.