വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിൻറെ ഫിറ്റ്നസ് റദ്ദാക്കും, വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി
വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരായ ടൂറിസ്റ്റ് ബസിൻറെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങി. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുണ്ടായ അപടകം ദാരുണമെന്ന് മന്ത്രി വി ശിവൻകുട്ടി. കെഎസ്ആർടിസി വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്, സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും.
ബസിൻറെ ഉടമ അരുണിനെ RTO വിളിച്ചു വരുത്തും.അപകടത്തെക്കുറിച്ച് വിദ്യാഭ്യാസം വകുപ്പ് അന്വേഷണം നടത്തും.വിദ്യാഭ്യാസ ഡയറക്ടർക്കാണ് ചുമതലയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. യാത്ര പോകുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സ്‌കൂൾ അധികൃതർ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.