മദ്യപാനത്തിനിടെ തർക്കം; ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവം.
അസം സ്വദേശിയും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയുമായ ഡുലു ആണ് കൊല്ലപ്പെട്ടത്. അസം സ്വദേശികളും ഹാർബറിലെ തന്നെ തൊഴിലാളികളുമായ മനരഞ്ഞൻ, ലക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് ബെൽറ്റ് കഴുത്തിൽ മുറുക്കിയായിരുന്നു കൊലപാതകമെന്ന് പൊലീസ്.