പബ്ജി കളിക്കുന്നതിനിടെ തർക്കം; മുംബൈയിൽ യുവാവിനെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊന്നു
പബ്ജി കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ മുംബൈ താനെയിൽ യുവാവ് കൊല്ലപ്പെട്ടു. മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. വർധക് നഗർ നിവാസി സാഹിൽ ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ പ്രണവ് മാലി, പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു
പബ്ജി കളിക്കുന്നതിനിടെ വഴക്കുണ്ടാകുകയും മദ്യലഹരിയിലായിരുന്ന പ്രതികൾ സാഹിലിനെ പിടിച്ചുവെച്ച് കുത്തി വീഴ്ത്തുകയുമായിരുന്നു. സാഹിലിന്റെ ദേഹത്ത് പത്തിലേറെ കുത്തുകൾ ഏറ്റിട്ടുണ്ട്. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്ന് പ്രതികളും കൊല്ലപ്പെട്ട സാഹിലും സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചവരാണ്.