ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊന്ന് കുഴിച്ചുമൂടി; മൂന്ന് പേർ പിടിയിൽ
ഇടുക്കി രാജക്കാട് ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി. ഛത്തിസ്ഗഢ് സ്വദേശി ഗദ്ദു(40)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് ഇവർ. ബുധനാഴ്ച രാത്രി ഒന്നിച്ച് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും ഗദ്ദുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.