Monday, January 6, 2025
Kerala

കോഴിക്കോട് കൊളത്തൂരിൽ പതിനാലുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കൾ അറസ്റ്റിൽ

 

കോഴിക്കോട് കൊളത്തൂരിൽ കളരിസംഘത്തിൽ അഭ്യസിക്കാനെത്തിയ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരിഗുരുക്കൾ അറസ്റ്റിൽ. പേരാമ്പ്ര പുറ്റംപൊയിൽ ചാമുണ്ടിത്തറമ്മൽ മജീന്ദ്രൻ(45)ആണ് അറസ്റ്റിലായത്.

അദ്വൈതാശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം പ്രവർത്തിക്കുന്നത്. ഇവിടെയുള്ള മുറിയിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. പലതവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായാണ് പറയുന്നത്

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *