ആറൻമുളയിൽ 13കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
ആറൻമുളയിൽ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കായംകുളം സ്വദേശികളായ ഷിബിൻ, മുഹമ്മദ് ഷിറാസ് എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ അമ്മയടക്കം കേസിൽ പ്രതികളാണ്. പെൺകുട്ടിയെ പോലീസ് സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
ബുധനാഴ്ച വൈകുന്നേരം രണ്ടാനച്ഛനാണ് കുട്ടിയെ കാണാതായെന്ന പരാതി പോലീസിൽ അറിയിച്ചത്. അന്വേഷണം നടക്കുന്നതിനിടെ അടുത്ത ദിവസം കുട്ടി വീട്ടിൽ തിരിച്ചെത്തി. അസ്വാഭാവികതകൾ കാണിച്ച കുട്ടിയെ കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
അമ്മ തന്റെ കാമുകനും സുഹൃത്തിനുമായി കുട്ടിയെ കാഴ്ചവെക്കുകയായിരുന്നു എന്നാണ് വിവരം. ലോറി ഡ്രൈവറായ പ്രതിയാണ് കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയത്. കുട്ടിയുടെ അമ്മയ്ക്ക് ചെറിയ മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.