പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം; രണ്ട് പേർ കൂടി അറസ്റ്റിൽ
മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. തെന്നല സ്വദേശി ഫസലുർ റഹ്മാൻ(21), കൽപകഞ്ചേരി സ്വദേശി കരിമ്പുക്കണ്ടത്തിൽ നസീമുദ്ദീൻ(35) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി
മൂന്ന് പേർ കൂടി ഇനി പിടിയിലാകാനുണ്ട്. അതിൽ രണ്ട് പേർ വിദേശത്തേക്ക് കടന്നതായാണ് സൂചന. ലഹരിമരുന്ന് നൽകിയും ബ്ലാക്ക് മെയിൽ ചെയ്തുമാണ് പ്രതികൾ പല സമയങ്ങളിലായി കുട്ടിയെ പീഡിപ്പിച്ചത്.
ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയോട് സൗഹൃദം സ്ഥാപിക്കുകയും വീട്ടിലെത്തി ലഹരിമരുന്ന് നൽകി മാസങ്ങളോളം പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.