പെരുമ്പാവൂർ പുല്ലുവഴിയിൽ റോഡരികിൽ പുള്ളിമാൻ ചത്ത നിലയിൽ കാണപ്പെട്ടു. എംസി റോഡ് അരികിൽ ഹ്യുണ്ടായി ഷോറൂമിന് മുൻവശത്താണ് പുള്ളിമാന്റെ ജഡം കണ്ടത്. വാഹനം ഇടിച്ച് ചത്തതാണോ എന്ന് സംശയം.
രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് പുള്ളിമാന്റെ ജഡം കണ്ടത്.കുറുപ്പുംപടി പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.