പെരുമ്പാവൂരിൽ റബ്ബർ പ്രൊസസിംഗ് സൊസൈറ്റിയുടെ പുകപ്പുരയ്ക്ക് തീപിടിച്ചു
പെരുമ്പാവൂർ കണിച്ചാട്ടുപാറ റബ്ബർ പ്രൊസസിംഗ് സൊസൈറ്റിയുടെ പുകപ്പുരയ്ക്ക് തീപിടിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിച്ചത്. റബ്ബർ ഷീറ്റ് പുകയ്ക്കുന്നതിന് ഇടയിലാണ് തീപിടുത്തം ഉണ്ടായത്. പെരുമ്പാവൂർ ഫയർഫോഴ്സ് എത്തി തീയണച്ചു.
റബർ പാൽ കൊണ്ടുവന്ന ഉറയൊഴിച്ച് ഷീറ്റാക്കി കയറ്റി അയയ്ക്കുന്ന സൊസൈറ്റി ആണ് ഇത്. തീപിടുത്തത്തിനെ തുടർന്നുണ്ടായ നാശനഷ്ടം കണക്കാക്കിയിട്ടില്ല.