പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
പെരുമ്പാവൂർ കൈതരാൻ ഹാർഡവേർസിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വളയൻചിറങ്ങര, കയ്യാണി, പാറക്കൽ രാമചന്ദ്രൻ ആണ് മരിച്ചത്. സ്ഥാപനത്തിനോട് ചേർന്ന പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ മുകളിൽ നിന്ന് ചാടിയതാണോയെന്ന സംശയത്തിലാണ് പൊലീസ്.