മരടിൽ സ്‌കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്റ്റ് വീണു
ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു സംഭവം. വൈദ്യുത പോസ്റ്റിൽ അനധികൃതമായി കിടന്ന കേബിളിൽ ഉടക്കിയാണ് അപകടം നടന്നത്. കേബിളിൽ കുരുങ്ങിയതോടെ പോസ്റ്റ് ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. 8 കുട്ടികൾ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്.
സംഭവം നടക്കുമ്പോൾ വൈദ്യൂതി ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രശ്‌നം നേരത്തെ തന്നെ നഗരസഭ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പോസ്റ്റിന് സ്റ്റേ കമ്പികൾ ഇല്ലാത്തതും അപകട കാരണമായി നാട്ടുകാർ ചൂണ്ടികാണിക്കുന്നു.
എന്നാൽ കേബിളുകൾ മുറിച്ച് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് നഗരസഭയുടെ വിശദീകരണം.