തിരുവനന്തപുരം കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
തിരുവനന്തപുരം കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. റോഡരികിൽ കൂട്ടിയിട്ടിരുന്ന തടികളിൽ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. നെയ്യാർ ഡാം ആഴങ്കൽ സ്വദേശി അച്ചു(20), ശ്രീജിത്ത്(19)എന്നിവരാണ് മരിച്ചത്.
ഷൊർലകോട് റോഡിൽ വെച്ചായിരുന്നു അപകടം. അപകടസ്ഥലത്ത് വെച്ച് തന്നെ അച്ചു മരിച്ചു. ശ്രീജിത്തിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡിൽ അനധികൃതമായി തടികൾ തടി മില്ലുടമകൾ ഇട്ടിരിക്കുകയാണെന്നും ഇതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.