മുട്ടിൽ മരം മുറി: ഉത്തരവാദിത്വത്തിൽ നിന്ന് കാനം രാജേന്ദ്രന് ഒഴിയാനാകില്ലെന്ന് കെ മുരളീധരൻ
മരം മുറിക്കൽ വിവാദത്തിൽ സിപിഐക്കെതിരെ കെ മുരളീധരൻ. മരംമുറിയുടെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഒഴിഞ്ഞുമാറാനാകില്ല.
മന്ത്രിമാർ അറിഞ്ഞു കൊണ്ടാണ് മുട്ടിൽ മരം മുറിയെന്ന് നേരത്തെ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. വനംവകുപ്പിന്റെയും റവന്യു വകുപ്പിന്റെയും തികഞ്ഞ അശ്രദ്ധയാണിത്. സിപിഐയുടെ അറിവോടെയാണ് മന്ത്രിമാർ ഇക്കാര്യം ചെയ്തത്. ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു
കൊടകര കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണ്. ബിജെപി യോഗം ചേർന്നിട്ട് ഇപ്പോൾ എന്ത് മല മറിക്കാനാണ്. വീരവാദം മുഴക്കാതെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി സത്യം തെളിയിക്കുകയാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു