Monday, January 6, 2025
Kerala

രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി

ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും അത് തുടരും. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങൾ ഇവിടെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് എൽ ഡി എഫ് സർക്കാർ ഉറപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

കിറ്റെക്‌സ് വിഷയം വിവാദമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആർ പി ജി എന്റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്കയുടെ ട്വീറ്റിന് നന്ദി പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ചതിന് നന്ദിയെന്നും നിങ്ങളുടെ സത്യസന്ധതയെ വളരെയധികം വില മതിക്കുന്നുവെന്നും ഹർഷ് ഗോയങ്കയെ ടാഗ് ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിലെ ഏറ്റവും വലിയ തൊഴിലുടമകളാണ് തങ്ങളെന്നും പ്രാദേശിക ഭരണകൂടം മികച്ച പിന്തുണ നൽകുന്നുണ്ടെന്നും ഗോയങ്ക കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *