Monday, December 30, 2024
Kerala

എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

 

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ്. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്.

ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽ നിന്ന് ചെലവാക്കിയെന്നും പണം ദുർവ്യയം നടത്തിയെന്നുമാണ് ആരോപണം. 2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്താണ് പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതിയായിരുന്നു വിഭാവനം ചെയ്തിരുന്നത്

ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചാണ് ഈ പദ്ധതി കൊണ്ടുവന്നത്. ഒരു കോടി രൂപയാണ് ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ചെലവഴിച്ചത്. എന്നാൽ 2018ൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം ഡിടിപിസിയിൽ റെയ്ഡ് നടത്തി വിജിലൻസ് ചില രേഖകൾ പിടിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *