കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി
സംസ്ഥാനത്ത് കെഎസ്എഫ്ഇയുടെ വിവിധ ഓഫീസുകളിൽ വിജിലൻസിന്റെ റെയ്ഡ്. ഗുരുതര ക്രമക്കേടുകൾ റെയ്ഡിൽ കണ്ടെത്തിയതായാണ് സൂചന. ചിട്ടികളിൽ ആളുകളുടെ എണ്ണം കൂട്ടിക്കാണിച്ച് ചില മാനേജർമാർ ബിനാമി തട്ടിപ്പ് നടത്തിയതായാണ് റിപ്പോർട്ട്
കള്ളപ്പണം വെളുപ്പിക്കുന്നതിനും കെഎസ്എഫ്ഇയെ ഉപയോഗപ്പെടുത്തിയെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണപ്പണയത്തിലും തട്ടിപ്പ് നടന്നു. ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നതായും കണ്ടെത്തി
രണ്ട് ലക്ഷത്തിന് മുകളിൽ മാസ അടവ് വരുന്ന ചിറ്റാളൻമാർ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ചുകളിൽ മിന്നൽ പരിശോധന നടത്തിയത്.