മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോഴിക്കോട് വെള്ളിമാടുകുന്നിലെ വീട്ടിലാണ് വിജിലൻസ് റെയ്ഡിനെത്തിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് എടുത്ത പുതിയ കേസിലാണ് റെയ്‌ഡെന്നാണ് വിവരം
ഇന്ന് പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂരിലെ വീട്ടിലും റെയ്ഡ് നടക്കുന്നതായി സൂചനയുണ്ട്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഇവിടെ പരിശോധന