മുസ്ലീം ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു
അനധികൃത സ്വത്ത് സമ്പാദനത്തിൽ മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കോഴിക്കോട് വിജിലൻസ് എസ് പി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ജഡ്ജി കെവി ജയകുമാർ ഉത്തരവിട്ടത്.
കോഴിക്കോട്ടെ ഷാജിയുടെ അനധികൃത വീട് നിർമാണമാണ് അന്വേഷണത്തിന് കാരണമായത്. 1.62 കോടി രൂപയാണ് ഷാജിയുടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. ഇത്രയും വലിയ സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കിയെന്നാണ് പ്രധാനമായും അന്വേഷിക്കുക