24 മണിക്കൂറിനിടെ 1.32 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2713 പേർ മരിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനോടകം 2,85,74,350 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
2713 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,07,071 പേർ രോഗമുക്തി നേടി. ഇതുവരെ 2,65,97,655 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്താകെ 3,40,702 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
നിലവിൽ 16,35,993 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 22.41 കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.