നരേന്ദ്ര മോദിയെ വധിക്കുമെന്ന് പോലീസ് സ്‌റ്റേഷനിൽ വിളിച്ചുപറഞ്ഞു; 22കാരൻ അറസ്റ്റിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയെന്ന കേസിൽ ഡൽഹിയിൽ 22കാരൻ അറസ്റ്റിൽ. കജൂരി ഖാസിലാണ് സംഭവം. പോലീസ് സ്‌റ്റേഷനിലേക്ക് ഫോൺ വിളിച്ച് പ്രധാനമന്ത്രിയെ വധിക്കുമെന്ന് യുവാവ് പറയുകയായിരുന്നു.
ഞാൻ മോദിയെ കൊല്ലാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു സന്ദേശം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 22കാരനായ സൽമാൻ എന്നയാളെ പിടികൂടിയത്. ജയിലിൽ പോകാൻ ആഗ്രഹമുള്ളതിനാലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് ഇയാൾ പറയുന്നു.