Saturday, January 4, 2025
Kerala

അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു, അദ്ധ്യാപകന് 79 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും

കണ്ണൂർ: അഞ്ച് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന് 79 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ച്‌ തളിപ്പറമ്പ് പോക്‌സോ കോടതി.പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി ഇ ഗോവിന്ദന്‍ നമ്പൂതിരിയെയാണ് കോടതി ശിക്ഷിച്ചത്.

2013 ജൂണ്‍ മുതല്‍ 2014 ജനുവരിവരെ സ്കൂളിലെ അഞ്ചാം ക്ളാസ് മുറിയില്‍വച്ച്‌ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടും സ്കൂള്‍ അധികൃതരെ അറിയിക്കാതിരുന്നതിന് സ്കൂള്‍ പ്രധാനാദ്ധ്യാപിക, ഹെല്‍പ്പ് ഡെസ്കിന്റെ ചുമതലയുള്ള അദ്ധ്യാപിക എന്നിവരെ പ്രതിചേര്‍ത്തിരുന്നുവെങ്കിലും ഇവരെ പിന്നീട് വെറുതേവിട്ടിരുന്നു.

സംഭവത്തെത്തുടര്‍ന്ന് അദ്ധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കിയിരുന്നു. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്‌ജി പി മുജീബ് റഹ്മാനാണ് വിധി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *