Saturday, January 4, 2025
Sports

കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗം ജൂനിയര്‍ താരങ്ങളിലേക്ക് വ്യാപിക്കുന്നു; പി.ടി ഉഷ

കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ പി.ടി ഉഷ എം.പി രം​ഗത്ത്. രാജ്യസഭയിലെ തന്റെ കന്നിപ്രസംഗത്തിലാണ് പി.ടി ഉഷ നിലപാട് വ്യക്തമാക്കിയത്. മുതിര്‍ന്ന കായിക താരങ്ങള്‍ മാത്രമായിരുന്നു മരുന്നടിയുടെ പേരില്‍ മുമ്പ് ആരോപണവിധേയരായിരുന്നതെങ്കില്‍ ഇപ്പോഴത് ജൂനിയര്‍ താരങ്ങളിലേക്ക് വരെ എത്തിയിരിക്കുകയാണ്. കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗം കർശനമായി തടയപ്പെടേണ്ടതാണെന്നും പി.ടി ഉഷ വ്യക്തമാക്കി .

പ്രധാനമന്ത്രി നൽകിയത് വലിയ അംഗീകാരമാണെന്ന് പി.ടി ഉഷ നേരത്തേ പ്രതികരിച്ചിരുന്നു. ‘രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെ ഇത്രയൊക്കെ വലിയ നിലയിൽ കാണുന്നുണ്ടോ. വലിയെ അംഗീകാരമാണ് അത്. വളർന്നു വരുന്ന കായിക താരങ്ങളെ ഉയരങ്ങളിലേക്ക് വളർത്തുകയാണ് പ്രധാന ലക്ഷ്യം. മുഴുവൻ സമയവും ഡൽഹിയിൽ ചെലവിടില്ല’- പി.ടി ഉഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *