കാമുകിയുടെ മകളെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ
കൊച്ചിയിൽ കാമുകിയുടെ മകളെ പീഡിപ്പിച്ച കേസിൽ 44കാരൻ യുവാവിന് ജീവപര്യന്തരം ശിക്ഷയും പത്ത് വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. 15 വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ആക്രമിക്കുന്നത് പുറത്തുപറയാനൊരുങ്ങിയ 12 വയസ്സുകാരി സഹോദരിയെ മർദിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്
രണ്ട് കേസുകളിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണ് പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ച് പത്ത് വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകുംം
ഇളയ കുട്ടിയാണ് പീഡന വിവരം അധ്യാപകരോട് പറഞ്ഞത്. തുടർന്ന് അധ്യാപകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.