വയനാട് സുൽത്താൻ ബത്തേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: പ്രതിക്ക് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതിയായ സുൽത്താൻ ബത്തേരി മൂലങ്കാവ് പള്ളിപ്പടി മാങ്കുന്നേൽ അമൽ മാത്യു (26 )എന്നയാളെ കൽപ്പറ്റ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതി നുള്ള പ്രത്യേക കോടതി (പോക്സോ കോടതി) ജഡ്ജി രാജകുമാര എം വി കുറ്റക്കാരനെന്ന് കണ്ട് 7 വർഷം കഠിന തടവിനും 1,00,000/- (ഒരു ലക്ഷം) രൂപ പിഴയു ശിക്ഷ വിധിച്ചു പ്രതി പിഴ അടക്കുകയാണെങ്കിൽ പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കൂടാതെ വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നൽകാനും കോടതി ഉത്തരവായി. കേസിന് ആസ്പദമായ സംഭവം നടന്നത് 2016 ലാണ്. ബത്തേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ഇപ്പോൾ വടകര സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയായ . എം ഡി സുനിൽ കേസ് രജിസ്റ്റർ ചെയ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എ.എസ്. ഐ. മാരായ ശശികുമാർ , ടി.കെ. ഉമ്മർ എന്നിവരും സീനിയർ സിവിൽ പോലീസ് ഓഫീസർ മോൻസി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം ജി.സിന്ധു ഹാജരായി .