സംവിധായകൻ ആൻറണി ഈസ്റ്റ്മാൻ അന്തരിച്ചു
സംവിധായകൻ ആൻറണി ഈസ്റ്റ്മാൻ അന്തരിച്ചു
തൃശൂർ: ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു.രചയിതാവ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സംസ്‍കാരം പിന്നീട്.
വയല്‍, അമ്പട ഞാനേ, വർണത്തേര്, ഇണയെ തേടി, ഐസ്ക്രീം, മൃദുല എന്നീ ആറ് ചിത്രങ്ങളുടെ സംവിധായകനാണ്.
ശങ്കര്‍, മേനക, നെടുമുടി വേണു, തിലകന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന ‘അമ്പട ഞാനേ’ ഹിറ്റ് ചിത്രമായിരുന്നു.
നിരവധി സിനിമകൾക്ക് കഥയെഴുതിയിട്ടുണ്ട്.ഈ തണലില്‍ ഇത്തിരി നേരം, തസ്‍കരവീരന്‍ എന്നിവ ഇക്കൂട്ടത്തിൽപെടും.
സിൽക്ക് സ്‍മിതയെ സിനിമയിലേക്ക് കൊണ്ടു വന്നത് ആന്‍റണി ഈസ്റ്റ്മാന്‍ ആയിരുന്നു.
1981ൽ പുറത്തിറങ്ങിയ ‘ഇണയെ തേടി’ എന്ന സിനിമയിലാണ് സിൽക്ക് സ്മിത അരങ്ങേറ്റം കുറിച്ചത്.പ്രശസ്തമായിരുന്ന ഈസ്റ്റ്മാൻ സ്റ്റുഡിയോയുടെ ഉടമയായിരുന്നു