ബോളിവുഡ് സംവിധായകൻ രജത് മുഖർജി അന്തരിച്ചു
ബോളിവുഡ് സംവിധായകൻ രജത് മുഖർജി അന്തരിച്ചു. ദീർഘകാലങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു
ജയ്പൂരിലെ വസതിയിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം.ഊർമിള മണ്ഡോദ്കർ ഫർദീൻ ഖാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ പ്യാർ തു നേ ക്യാ കിയാ, രാംഗോപാൽ വർമ്മ നിർമ്മിച്ച് വിവേക് ഒബ്റോയി, മനോജ് ബാജ്പേയി എന്നിവർ വേഷമിട്ട ദ റോഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.
രജത് മുഖർജിയുടെ നിര്യാണത്തിൽ ബോളിവുഡ് താരം മനോജ് ബാജ്പേയി, സംവിധായകൻ അനുഭവ് സിൻഹ എന്നിവർ അനുശോചനം രേഖപ്പെടുത്തി.