ബോളിവുഡ് സംഗീത സംവിധായകൻ റാം ലക്ഷ്മൺ അന്തരിച്ചു
ബോളിവുഡ് സംഗീത സംവിധായകൻ റാം ലക്ഷ്മൺ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്പൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ആറ് ദിവസം മുമ്പ് അദ്ദേഹം കൊവാക്‌സിൻ സ്വീകരിച്ചിരുന്നു. വീട്ടിലെത്തിയ ഉടനെ ക്ഷീണം അനുഭവപ്പെട്ടു. തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു
നാൽപത് വർഷങ്ങളായി ഹിന്ദി, മറാഠി, ഭോജ്പുരി ചിത്രങ്ങളിലായി 150ലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ഹം ആപ്‌കെ ഹേൻ കോൻ, മേനെ പ്യാർ കിയാ, ഹം സാത് സാത് ഹേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ