Sunday, January 5, 2025
Movies

സംവിധായകൻ എസ്. പി ജനനാഥൻ അന്തരിച്ചു

ദേശീയ പുരസ്‌കാര ജേതാവായ തമിഴ് സംവിധായകൻ എസ്. പി ജനനാഥൻ (61) അന്തരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രണ്ട് ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ലാഭം’ എന്ന സിനിമയാണ് ജനനാഥൻ നിലവിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ജനനാഥൻ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേയ്ക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് അണിയറപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

ജനനാഥന്റെ ആദ്യസിനിമയായ ‘ ഇയർക്കൈ’ 2003-ൽ തമിഴിലെ മികച്ച ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഇ, പേരാൺമൈ, ഭൂലോകം, പുറമ്പോക്ക് എങ്കിറ പൊതുവുടമൈ എന്നിവയാണ് ജനനാഥൻ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *