Monday, January 6, 2025
Kerala

കിറ്റെക്‌സ് കേരളം വിട്ടുപോകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് യൂസഫലി

കിറ്റെക്‌സ് കമ്പനി കേരളം വിട്ടുപോകരുതെന്നാണ് ആഗ്രഹമെന്ന് വ്യവസായി എം എ യൂസഫലി. 3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപമായാലും അത് കേരളത്തിന് വലുതാണ്. വ്യവസായ സംരംഭങ്ങൾ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നൽകും

കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി സംസാരിക്കും. കൊവിഡിനെ തുടർന്ന് മരിച്ച പ്രവാസികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കാൻ നോർക്കയുമായി ചർച്ച നടത്തും. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ദുബൈ വേൾഡ് എക്‌സ്‌പോയുമായി ലുലു ഗ്രൂപ്പ് സഹകരിക്കും. ഇത് യുഎഇയുടെ വ്യാപാര വാണിജ്യ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നും യൂസഫലി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *