ഫെഡറല്‍ സംവിധാനത്തോട് കോണ്‍ഗ്രസിനും ബിജെപിക്കും നിഷേധാത്മക നിലപാട്; പിണറായി വിജയന്‍
സിപിഐ സംസ്ഥാന സമ്മേളന സെമിനാറില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ മുഖ്യമന്ത്രി, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം ഗണ്യമായി കുറച്ചെന്ന് കുറ്റപ്പെടുത്തി. കേന്ദ്രവിഹിതം പങ്കിടുന്നതിനുള്ള മാനദണ്ഡം അശാസ്ത്രീയമാണ്. ഫെഡറല്‍ സംവിധാനത്തോട് കോണ്‍ഗ്രസിനും ബിജെപിക്കും നിഷേധാത്മക നിലപാടാണെന്നും പിണറായി വിമര്‍ശിച്ചു.
വൈവിധ്യങ്ങളെ ഏകീകരിക്കാനാണ് വലതുപക്ഷ ശക്തികള്‍ രാജ്യത്ത് ശ്രമിക്കുന്നത്. ഇന്ത്യയെ പുനസംഘടിപ്പിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.