സ്‌കൂള്‍ കായികമേളയ്ക്കിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വിദ്യാര്‍ത്ഥികള്‍
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സ്‌കൂള്‍ കായികമേളയ്ക്കിടെ കൂട്ടയടി. കായിക മത്സരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് തല്ലുണ്ടായത്. കോന്നി ഉപജില്ലാ കായിക മേളയ്ക്കിടെയായിരുന്നു സംഭവം. രാവിലെ ആദ്യം രണ്ട് സംഘങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ഇതാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കെത്തിയത്.
കായിക മേളയില്‍ മതിയായ സംഘാടകരോ കുട്ടികളെ നിയന്ത്രിക്കാന്‍ അധ്യാപകരോ ഇല്ലായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് കുട്ടികളെ പിരിച്ചുവിട്ടത്. ശേഷം നാല് മണിയോടെ റിംഗ് റോഡില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിച്ചാല്‍ ഔദ്യോഗിക നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.