Monday, January 6, 2025
Kerala

ഓണ്‍ലൈൻ പഠനം; വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് വാട്സ് ആപ്പ്

ഓണ്‍ലൈൻ പഠനത്തിനായി ലോക്ക്ഡൗണ്‍ കാലയളവില്‍  വിദ്യാര്‍ത്ഥികള്‍  ഏറ്റവും കൂടുതല്‍ ഉപയോഗിച്ച മൊബൈല്‍ ആപ്ലിക്കേഷൻ വാട്സ്ആപ്പാണെന്ന് റിപ്പോര്‍ട്ട്. ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജ്യൂക്കേഷൻ റിപ്പോര്‍ട്ട്(എഎസ്ഇആര്‍) നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഓണ്‍ലൈൻ പഠനത്തിന് വേണ്ടി കുട്ടികള്‍ക്ക് അധ്യാപകര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യാൻ ഉപയോഗപ്പെടുത്തിയതും വാട്സ്ആപ്പ് എന്നാണെന്നും സര്‍വ്വേയില്‍ പറയുന്നു. ഇതില്‍ 87.2 ശതമാനം വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്ക്കൂളുകളിലും 67.3 ശതമാനം വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലുമാണ്.

 

രാജസഥാൻ, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഓണ്‍ലൈൻ വിദ്യാഭ്യാസത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത്. സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 68 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും സ്ക്കൂളുകളില്‍ നിന്ന് വേണ്ട പഠന നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്നും സര്‍വേയില്‍ തെളിയുന്നു.

11 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ പഠനം സാധ്യമല്ലയെന്നും 24.3 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണില്ലാത്തതുകൊണ്ട് ഓണ്‍ലൈൻ പഠനം വിദൂരമാണെന്നും സര്‍വ്വേയില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *