ചെരിപ്പിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താൻ ശ്രമം; 5 കോടിയുടെ മയക്കുമരുന്നുമായി യുവതി പിടിയിൽ
മുംബൈ വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട. ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 490 ഗ്രാം കൊക്കെയ്ൻ പിടികൂടി. ചെരിപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവത്തിൽ ഒരു വനിതാ യാത്രക്കാരിയെ അറസ്റ്റ് ചെയ്തു.
വിപണിയിൽ 4.9 കോടി രൂപ വിലമതിക്കുന്ന 490 ഗ്രാം കൊക്കെയ്നാണ് കസ്റ്റംസ് പിടികൂടിയത്. ചെരിപ്പിൽ നിർമ്മിച്ച പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
പ്രതിയെയും ലക്ഷ്യസ്ഥാനത്തെയും കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷിച്ചു വരികയാണ്. യുവതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.