Saturday, January 4, 2025
Kerala

കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി

 

കെ സുധാകരൻ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് നടപടിക്ക് ആധാരം. ഹൈക്കോടതി അഭിഭാഷകനായ ജനാർദന ഷേണായിയുടെ ഹർജിയിലാണ് ഉത്തരവ്

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബഞ്ച് വിധിക്കെതിരെയായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമർശം. വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നായിരുന്നു സുധാകരന്റെ പരാമർശം

അതേസമയം തന്റെ പരാമർശത്തിൽ കോടതിയലക്ഷ്യമായി ഒന്നുമില്ലെന്ന് സുധാകരൻ പ്രതികരിച്ചു. തന്നെ ശിക്ഷിക്കാൻ കോടതിക്ക് സാധിക്കില്ലെന്ന് വിശ്വാസമുണ്ട്. അന്നത്തെ പരാമർശത്തിൽ തെറ്റില്ലെന്നും സുധാകരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *