തെരഞ്ഞെടുപ്പ് ഫലം ഇത്തവണ വൈകുമെന്ന് ടിക്കറാം മീണ; ആദ്യ ഫലസൂചന പത്ത് മണിയോടെ മാത്രം
തെരഞ്ഞെടുപ്പ് ഫലം വരാൻ ഇത്തവണ വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഒരുക്കങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ ഫലം അറിയാൻ വൈകും. ആദ്യ ഫലസൂചനകൾ പത്ത് മണിയോടെ ലഭ്യമാകൂ. ഇത്തവണ ട്രൻഡ് സോഫ്റ്റ് വെയറില്ല. എന്നാൽ കൃത്യമായ ഫലം വേഗത്തിൽ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.