അതൊഴിവാക്കേണ്ടതായിരുന്നു: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരനെ തിരുത്തി രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കെ സുധാകരൻ എംപിയെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു
ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ചൊവ്വാഴ്ച തലശ്ശേരിയിൽ നടത്തിയ പൊതുയോഗത്തിലാണ് കെ സുധാകരന്റെ അധിക്ഷേപ പരാമർശം വന്നത്. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന മുഖ്യമന്ത്രി ഇപ്പോൾ സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്തിരിക്കുന്നു എന്നായിരുന്നു പരാമർശ
അതേസമയം ഐശ്വര്യ കേരളയാത്ര വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം യാത്രയിലൂടെ മനസ്സിലാകുന്നുണ്ട്. മാണി സി കാപ്പൻ യുഡിഎഫിലേക്ക് വരുമോ ഇല്ലോയോ എന്ന് കാത്തിരുന്ന് കാണാമെന്നും ചെന്നിത്തല പറഞ്ഞു.